ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഇത്രയും നാള്‍ മലയാളിക്ക് ഉത്തരേന്ത്യന്‍ വാര്‍ത്തയായിരുന്നു. ജനാധിപത്യ, സാക്ഷര, സാംസ്‌ക്കാരിക കേരളത്തിന് അത്തരം പ്രാകൃതനിയമങ്ങള്‍ ഇല്ലായെന്ന അഹങ്കാരമായിരുന്നു. കേരളത്തിന്റെ ആ കപടമുഖംമൂടിയാണ് അട്ടപ്പാടിയില്‍ അടക്കം അടുത്തിടെ അഴിഞ്ഞ് വീണുകൊണ്ടിരിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന് വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും കെട്ട് കണക്കിന് ഷെയര്‍ ചെയ്യപ്പെട്ട നുണകളുടെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയരായിട്ടുള്ള കറുത്തവരും മുഷിഞ്ഞവരും ഭിന്നലിംഗക്കാരും കേരളത്തിന്റെ ഈ സാംസ്‌ക്കാരിക മുഖത്തേക്കാണ് വിരല്‍ ചൂണ്ടുന്നത്.